മട്ടന്നൂരില്‍ 8 ചാക്ക് ലഹരി ഉല്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 8 ചാക്ക് നിരോധിത ലഹരി ഉല്പ്ന്നങ്ങളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉളിയില്‍ പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ലഹരി ഉല്പന്നങ്ങള്‍ പിടികൂടിയത്. സ്വരാജ്, ബഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ സി.സി ലതീഷ്‌കുമാര്‍, എ.എസ്.ഐമാരായ രാജീവന്‍, രാജീവന്‍ മക്രേരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജു, ജയദേവന്‍, പ്രജേഷ്, റഫീഖ്, ഷമീര്‍, രൂപേഷ്, ഡ്രൈവര്‍ സരിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments