വെള്ളവും വെളിച്ചവുമില്ല; സ്ഥാപനത്തിനെതിരെ സമരം

കെട്ടിട ഉടമ വെള്ളവും വെളിച്ചവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളും, തൊഴിലാളികളും കെട്ടിട ഉടമയുടെ സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തി. പുതിയിതെരു രാജേഷ് ബേക്കറി ഉടമ ഗംഗാധരന്റെ ഉടമസ്ഥടയിലുള്ള രാജേഷ് റെസിഡന്‍സി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മൊറീഷ് കിച്ചണ്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും തൊഴിലാളികളോടും ഹീനമായ വഞ്ചന കാണിച്ചെന്നാരോപിച്ചാണ് സമരം. ബില്‍ഡിങ്ങ് ഉടമ നാശനഷ്ടം വരുത്തിയ 30 ലക്ഷത്തോളം രൂപ തിരിച്ചു നല്‍കുക, ബിസിനസ്സ് നടത്താനുള്ള പ്രാഥമിക സൗകര്യങ്ങള്‍ അനുവദിക്കുക, വൈദുതി, വെള്ളം പുനഃസ്ഥാപിക്കുക, ഹോട്ടലിലേക്ക് വരുന്ന കസ്റ്റമേഴ്‌സിനെ തിരിച്ചയക്കുന്ന ദുഷ്ടപ്രവര്‍ത്തികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Post a Comment

0 Comments