ഹെറോയിനുമായി യുവാക്കള്‍ പിടിയിൽ

പാപ്പിനിശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഹേമന്ത് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് ഇന്ന് രാവിലെ കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍, കല്ല്യാശ്ശേരിയില്‍ വച്ച് വാഹന പരിശോധന നടത്തവേ ഏകദേശം 7 ഗ്രാം ഹെറോയിന്‍ പിടികൂടി.  സ്‌കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു യുവാക്കളില്‍ നിന്നാണ് മാരകമായ ലഹരി വസ്തുവായ ഹെറോയിന്‍ പിടികൂടിയത്. കെ.എല്‍ 13 എ.പി 88 61 നമ്പര്‍ ഹോണ്ട ഡിയോ വാഹനത്തില്‍ അതില്‍ മാരക ലഹരിമരുന്നായ ഹെറോയിനുമായി രണ്ട് യുവാക്കള്‍ വരുന്ന വിവരം രഹസ്യമായി മനസ്സിലാക്കി പുലര്‍ച്ചെ മുതല്‍ എക്‌സൈസ് സംഘം നിരീക്ഷണം നടത്തുകയായിരുന്നു. വാഹന പരിശോധന നടത്തുന്നത് മനസ്സിലാക്കിയ പ്രതികള്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടി ഓടിക്കുന്നതിന് ശ്രമിച്ചെങ്കിലും, എക്‌സൈസ് ഉദ്യോഗസ്ഥര്‍ മേല്‍ വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ പിന്നാലെ ഓടി സാഹസികമായി അവരെ പിടികൂടുകയായിരുന്നു. എം.പി ജുനൈദ് (22), ഷാനവാസ് (22) എന്നിവരാണ് എക്‌സൈസ് സംഘത്തിന് പിടിയിലായത്.  മുംബൈയില്‍ നിന്ന് രഹസ്യമായി മാരകമായ ശേഷിയുള്ള ലഹരി വസ്തുക്കള്‍ കൂടുതല്‍ അളവില്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്കക്കും യുവാക്കള്‍ക്കുമായി അഞ്ചും ആറും ഇരട്ടി കൂടിയ വിലക്ക് വില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിബു കെ.സി, ഗ്രേഡ് പി.ഒമാരായ പ്രവീണ്‍ എന്‍.വി, അഭിലാഷ് ഇ, സി.ഇ.ഒമാരായ നിഷാദ്. വി, സനീബ് കെ, വനിത സി.ഇ.ഒ ഷൈന. വി.കെ, ഡ്രൈവര്‍ ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments