കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.




ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീർഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു കെ.സുരേന്ദ്രൻ. എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇവരെ മാറ്റിനിർത്തിയാണ് സുരേന്ദ്രനെ ഇപ്പോൾ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്.

Post a Comment

0 Comments