ഭക്ഷണം കിട്ടാതെ രോഗികളായി; ഷാർജയിൽ മലയാളികളടക്കം ദുരിതത്തിൽ കഴിഞ്ഞവർക്കു സഹായം...
ഷാർജ• മനുഷ്യ സ്നേഹികൾ ഉണർന്നു; ശമ്പളമോ ജോലിയോ ഇല്ലാതെ കഴിഞ്ഞ ആറു മാസമായി ഷാർജയിൽ ദുരിതത്തിൽ കഴിയുന്ന ഇന്ത്യക്കാരടക്കം 600 ലേറെ തൊഴിലാളികള്‍ക്ക് സഹായ–സാന്ത്വനവുമായി ഒട്ടേറെ പേരെത്തി. ഭക്ഷണം പോലും ഇല്ലാതെ ഷാർജ വ്യവസായ മേഖല 15ലെ ലേബർ ക്യാംപിൽ കഴിയുകയായിരുന്നവരെക്കുറിച്ചുള്ള മനോരമ റിപ്പോർട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മതിയായ ഭക്ഷണ സാധനങ്ങളുമായാണ് ആളുകളെത്തിയത്. കൂടാതെ, ഇവരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ മനോരമ ഒാൺലൈനിനെ അറിയിച്ചു. എന്നാല്‍ ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്തു നിന്ന് ആരും ഇതുവരെ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, പാക്കിസ്ഥാൻ കോൺസുലേറ്റ് പ്രതിനിധികൾ ആ രാജ്യക്കാരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
0 Comments