പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍ എങ്ങനെ ഗ്ലാസ്, മെറ്റല്‍, അലുമിനിയം ബോട്ടിലുകളേക്കാൾ മികച്ചതാകുന്നു?

നിങ്ങള്‍ എത്ര ശ്രമിച്ചാലും നമ്മുടെ ജീവിതത്തില്‍ പ്ലാസ്റ്റിക്കിനുള്ള സ്ഥാനം കുറച്ച് കാണിക്കാന്‍ സാധിക്കില്ല. ഭക്ഷണപാത്രം മുതല്‍ നമ്മുടെ കാറുകളുടെ ഇന്റീരിയര്‍ വരെ, ലാപ്‌ടോപ് മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വരെ-എല്ലാത്തിലും നമുക്ക് പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താന്‍ കഴിയും. പ്ലാസ്റ്റിക്കിന് അതിന്റേതായ നിരവധി ഗുണങ്ങളുള്ളപ്പോഴും നമ്മുടെ അനിയന്ത്രിതമായ വിധേയത്വവും ശരിയല്ലാത്ത ഉപയോഗശീലങ്ങളും അതിനെ ഒരു പാരിസ്ഥിതിക പ്രശ്‌നമായി മാറ്റിയിരിക്കുന്നു. യുഎന്‍ എന്‍വയോണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം ഓരോ മിനിട്ടിലും പത്ത് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ വാങ്ങപ്പെടുന്നു. പ്രതിവര്‍ഷം 5 ട്രില്യണ്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ ലോകമെമ്പാടും ഉപയോഗിക്കുന്നു. നിര്‍മ്മിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്നതിന് വേണ്ടിയുള്ളതാണെന്ന് പറയാം. കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ഇതിനെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും പ്ലാസ്റ്റിക് റീസൈക്കിള്‍ ശ്രമങ്ങള്‍ വർധിപ്പിക്കുകയും മാത്രമാണ്. അതേ, പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യാവുന്നതാണ്. താഴെ പറയുന്ന തരം പ്ലാസ്റ്റിക്കുകള്‍ വളരെയെളുപ്പം റീസൈക്കിള്‍ ചെയ്യാവുന്നവയാണ്.
1. പോളിഎതിലീന്‍ ടെറഫ്താലേറ്റ്- PETE (വെള്ളകുപ്പികളില്‍ ഉപയോഗിക്കുന്നത്)
2. ഹൈ ഡെന്‍സിറ്റി പോളി എതിലീന്‍- HDPE(എണ്ണ കുപ്പികള്‍, ഷാംപൂ ബോട്ടിലുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത്)
3. പോളിവിനൈല്‍ ക്ലോറൈഡ്-PVC (ആശുപത്രി ഡ്രിപ്പുകളില്‍ ഉപയോഗിക്കുന്നത്)
4. ലോ ഡെന്‍സിറ്റി പോളി എതിലീന്‍- LDPE (ക്യാരി ബാഗുകളില്‍ ഉപയോഗിക്കുന്നത്)
5. പോളി പ്രൊപിലീന്‍- PP (കാറുകളില്‍ ഉപയോഗിക്കുന്നത്)
6. പോളിസ്‌റ്റൈറീന്‍- PS (ഉപകരണ നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്)
പോളിഎതിലീന്‍ ടെറഫ്താലേറ്റ് അഥവാ പെറ്റ് അഥവാ പീറ്റ് ശക്തവും ദൃഢവുമായ കൃത്രിമ ഫൈബറാണ്. എതിലീന്‍ ഗ്ലൈക്കോളും ടെറഫ്താലിക് ആസിഡും ഉപയോഗിച്ചാണ് അവ നിര്‍മ്മിക്കുന്നത്. ഭൂമിയിലുള്ള എല്ലാ പ്ലാസ്റ്റിക് വെളള കുപ്പികളും പെറ്റ് ഉപയോഗിച്ചാണുണ്ടാക്കുന്നത്. ഭാരക്കുറവാണെന്നതും ജൈവികമായി ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കില്ല എന്നുള്ളതും ഭക്ഷണം പൊതിയാനുള്ള ഏറ്റവും നല്ല വസ്തുവാക്കി പെറ്റ് പാത്രങ്ങളെ മാറ്റുന്നു. ഭക്ഷണം, വെള്ളം, വ്യക്തിഗത പരിചരണം, മരുന്ന്, മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന പെറ്റിനെ ലോകമെമ്പാടമുള്ള ആരോഗ്യ മേഖല അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
100 ശതമാനം റീസൈക്കിള്‍ ചെയ്യാമെന്നതും ഉയര്‍ന്ന സുസ്ഥിരതയുമാണ് പെറ്റിനെ നിര്‍മ്മാതാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വീണ്ടെടുത്ത്, വീണ്ടും റിസൈക്കിള്‍ ചെയ്ത്, കാര്‍പ്പറ്റും തുണിയും വാഹനഭാഗങ്ങളും നിര്‍മ്മാണ വസ്തുവും, വ്യവസായ സാമഗ്രിയും പാക്കിങ്ങ് വസ്തുവും ഒക്കെയായി പെറ്റിനെ ഉപയോഗപ്പെടുത്താം.
പെറ്റ് ബോട്ടിലുകളോ ഗ്ലാസ് ബോട്ടിലുകളോ
ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന കാര്യത്തില്‍ പെറ്റിന് പകരക്കാരനാകാന്‍ ഗ്ലാസിനു കഴിയുമോ. ഇല്ല എന്നാണ് ഉത്തരം. പുറമേ നിന്ന് നോക്കുമ്പോള്‍ പ്ലാസ്റ്റിക്കിനേക്കാല്‍ സുസ്ഥിരമാണ് ഗ്ലാസ് എന്ന് തോന്നുമെങ്കിലും പെറ്റിന്റെ അത്ര ദീര്‍ഘകാല ഉപയോഗത്തിന് ഗ്ലാസ് പറ്റില്ല. ശരിയാണ്, ഗ്ലാസ് ബോട്ടിലുകള്‍ എളുപ്പം വൃത്തിയാക്കുകയും തിളച്ച വെള്ളത്തില്‍ ഇട്ട് സ്റ്റൈറിലൈസ് ചെയ്യുകയുമൊക്കെ ചെയ്യാം. എന്നാല്‍ ഇതെല്ലാം പെറ്റ് ബോട്ടിലുകള്‍ക്കും പറ്റുന്ന കാര്യമാണ്. ചൂട് വെള്ളത്തില്‍ ഇട്ട് കഴുകി എത്ര തവണ വേണമെങ്കിലും പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന കാര്യത്തില്‍ ഗ്ലാസിനെ അത്ര സുരക്ഷിതമല്ലാത്ത ഒന്നാക്കി മാറ്റുന്നത് അവയിലെ ബയോ ഫിലിം അഥവാ ജൈവപാളിയുടെ വളര്‍ച്ചയാണ്.
നിരന്തരം ഉപയോഗിക്കുന്ന വെള്ള കുപ്പികള്‍ക്കുള്ളില്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ കൂട്ടമായി ഇടംപിടിച്ച് ഉണ്ടാക്കുന്ന ബയോ ഫിലിം നിങ്ങളെ വലിയ രോഗി ആക്കിയേക്കാം. ബാക്ടീരിയയും ഫംഗസും അടക്കമുള്ള സൂക്ഷ്മജീവികള്‍ ഇത്തരം ബയോ ഫിലിമുകള്‍ ഉണ്ടാക്കും. വെള്ളത്തിലുള്ള ഇത്തരം ജീവികള്‍ നനഞ്ഞ പ്രതലത്തില്‍ പറ്റിപിടിച്ചാണ് ബയോ ഫിലിം പാളിയുണ്ടാക്കുന്നത്. ഇവ പിന്നീട് ജലത്തില്‍ നിന്നും പോഷണം വലിച്ചെടുത്ത് വളരും. ദന്തരോഗങ്ങളും വയറ്റിലെയും കുടലിലെയും നിരവധി രോഗങ്ങളും നിസ്സാരമെന്ന് തോന്നിക്കുന്ന ഈ ബയോ ഫിലിം വരുത്തി വച്ചേക്കാം. ശ്വാസകോശത്തിനും തൊണ്ടയ്ക്കും എന്തിനെറെ ഹൃദയത്തിനു വരെ ഇവ അസുഖം പരത്താം.വെള്ളമൊഴിച്ച് കഴുകിയാലോ സോപ്പ് ഇട്ടാലോ ഒന്നും ഇവ പോകണമെന്നില്ല. പലപ്പോഴും വ്യാവസായിക അടിസ്ഥാനത്തിലുള്ള വൃത്തിയാക്കലുകള്‍ തന്നെ ബയോ ഫിലിമുകളെ അകറ്റാന്‍ വേണ്ടി വരുന്നു. മറ്റൊന്ന് പെറ്റ് ബോട്ടിലുകള്‍ ഗ്ലാസ് ബോട്ടിലുകളേക്കാല്‍ ഈട് നില്‍ക്കും എന്നതാണ്. ഗ്ലാസ് ബോട്ടിലുകള്‍ പൊട്ടിച്ചിതറാന്‍ ഒരു സെക്കന്‍ഡ് നേരത്തെ അശ്രദ്ധ മതിയാകും. പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ചില്ല് കുപ്പികളുടെ പാക്കിങ്ങും ഗതാഗതവും ശ്രദ്ധാപൂര്‍വം ചെയ്യേണ്ടി വരും. ഇത് ചെലവ് വര്‍ദ്ധിപ്പിക്കും. പെറ്റിനേക്കാല്‍ 20 മടങ്ങ് ഭാരവും അഞ്ച് മടങ്ങ് വിലക്കൂടുതലും ഗ്ലാസ് ബോട്ടിലുകള്‍ക്കുണ്ട്. ഒരു പെറ്റ് ബോട്ടില്‍ നിര്‍മ്മിക്കുമ്പോള്‍ വേണ്ടതിനേക്കാല്‍ രണ്ട് മടങ്ങ് അധികമാണ് ഒരു ചില്ല് കുപ്പിയുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളല്‍. ചില്ല് കുപ്പികളുടെ നിര്‍മ്മാണത്തിലുണ്ടാകുന്ന വെള്ളത്തിന്റെ ഉപയോഗവും പെറ്റ് ബോട്ടിലിനെ അപേക്ഷിച്ച് കൂടുതലാണ്. ഒരു പെറ്റ് ബോട്ടില്‍ നിര്‍മ്മിക്കാന്‍ 0.60 യൂണിറ്റ് ഊര്‍ജ്ജം ആവശ്യമായി വരുമെന്നാണ് കണക്ക്. എന്നാല്‍ ചില്ല് കുപ്പികള്‍ക്ക് ഇത് എത്രയോ അധികമാണ്.
പെറ്റ് ബോട്ടിലുകളും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോട്ടിലുകളും
സ്‌റ്റെയിന്‍ലൈസ് സ്റ്റീല്‍ ബോട്ടിലുകള്‍ക്ക് നിരവധി ഗുണങ്ങളുണ്ടാകാം. അവ ഗ്ലാസിനേക്കാലും പ്ലാസ്റ്റിനേക്കാലും കൂടുതല്‍ കാലം നിലനില്‍ക്കും, തുരുമ്പ് പിടിക്കില്ല, പ്രകാശമോ ചൂടോ ഏള്‍ക്കുമ്പോള്‍ രാസവസ്തുകളുണ്ടാകുന്നില്ല, 100 ശതമാനം റീസൈക്കിള്‍ ചെയ്യാം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ അവയ്ക്കുണ്ട്. 18 ശതമാനം ക്രോമിയവും 8 ശതമാനം നിക്കലും അവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ അവയുടെ നിര്‍മ്മാണം സങ്കീര്‍ണ്ണമായതും കൂടുതല്‍ വിഭവങ്ങള്‍ ആവശ്യപ്പെടുന്നതുമായ പ്രക്രിയയാണ്. അതു കൊണ്ട് തന്നെ നിര്‍മ്മാണ സമയത്ത് സ്റ്റീല്‍ ബോട്ടിലുകള്‍ പെറ്റ് ബോട്ടിലുകളേക്കാല്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളും. വിലയും പെറ്റ് ബോട്ടിലുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൊണ്ട് നടക്കാനും സ്റ്റീല്‍ ബോട്ടിലുകള്‍ ഭാരമേറിയതാണ്. ഇരുമ്പയിരില്‍ നിന്നും നിര്‍മ്മിക്കുന്നതിനാല്‍ പ്രകൃതി വിഭവങ്ങളിലും ഇത് കുറവ് വരുത്തും. ബയോഫിലിം സൃഷ്ടിക്കുന്ന കുഴപ്പങ്ങളില്‍ നിന്ന് സ്റ്റീല്‍ കുപ്പികളും മുക്തമല്ല. ഗ്ലാസ്, പെറ്റ് ബോട്ടിലുകളെ അപേക്ഷിച്ച് സുതാര്യമല്ലാത്തതിനാല്‍ ഇവയ്ക്കുള്ളിലെ ജൈവപാളി നമുക്ക് കാണാന്‍ കൂടി സാധിക്കില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
പെറ്റ് ബോട്ടിലുകളും അലുമിനിയം കാനുകളും
സ്‌റ്റെയിന്‍ലൈസ് സ്റ്റീലിനേക്കാല്‍ ഭാരം കുറവ്. 75 ശതമാനം റീസൈക്കിള്‍ ക്ഷമത. ഇത്തരത്തില്‍ എണ്ണി പറയാന്‍ കഴിയുന്ന ഗുണവിശേഷങ്ങള്‍ അലുമിനിയം കാനുകള്‍ക്കും ഉണ്ട്. എന്നാല്‍ അവയുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് അത്ര പ്രോത്സാഹനജനകമല്ല. ബോക്‌സൈറ്റ് എന്ന ഒരുതരം പാറയില്‍ നിന്നാണ് അലുമിനിയം നിര്‍മ്മിക്കുന്നത്. അവയുടെ ഖനനം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നുണ്ട്. നിര്‍മ്മാണ സമയത്ത് അലുമിനിയം ഉണ്ടാക്കുന്ന ജല, വായു മലിനീകരണം സമീപ പ്രദേശത്തുള്ളവര്‍ക്കെല്ലാം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. അലുമിനിയത്തിന്റെയും പെറ്റ് ബോട്ടിലുകളുടെയും കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് താരതമ്യം പോലും ചെയ്യാന്‍ സാധിക്കില്ല. യുകെയിലെ കാര്‍ബണ്‍ ട്രസ്റ്റ് കണ്‍സല്‍ട്ടന്‍സിയിലെ ഫൂട്ട്പ്രിന്റിങ്ങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ബറോയുടെ അഭിപ്രായത്തില്‍ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഇരട്ടി ഗ്രീന്‍ഹൗസ് വാതകങ്ങള്‍ അലുമിനിയം കാനുകള്‍ മൂലമുണ്ടാകുന്നുണ്ട്.
എവിടെയാണ് പ്രശ്‌നം?
പെറ്റിനെ സംബന്ധിച്ച പ്രശ്‌നം നമ്മുടെ മനോഭാവത്തിന്റേതാണ്. നാം പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകള്‍ ഉപേക്ഷിച്ച് കളയുന്ന രീതിയുടെയും നമ്മുടെ അറിവില്ലായ്മയുടെയുമാണ് പ്രശ്‌നം. നമ്മുടെ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്ക് പെറ്റ് പാത്രങ്ങള്‍ 100 ശതമാനവും റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും. പെറ്റിന്റെ റീസൈക്കിള്‍ മൂല്യം തിരിച്ചറിയാതെ നാം ഇപ്പോള്‍ അവയെ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. അത് പിന്നീട് മാലിന്യക്കൂമ്പാരത്തിലേക്കോ സമുദ്രത്തിലേക്കോ ജലാശയങ്ങളിലേക്കോ എത്തുന്നു. എന്നാല്‍ അവയെ കൃത്യമായി ശേഖരിച്ച്, വൃത്തിയാക്കി, റിസൈക്ലിങ്ങിന് അയച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
മറ്റ് വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെറ്റ് തന്നെയാണ് മെച്ചപ്പെട്ട മാര്‍ഗ്ഗം എന്ന് തിരിച്ചറിയാന്‍ സാധിക്കും. അവയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ തുച്ഛമാണ്, എളുപ്പത്തില്‍ കൊണ്ട് നടക്കാം, വില കുറവാണ്, ശരിയായി റീസൈക്കിള്‍ ചെയ്താല്‍ തികച്ചും സുരക്ഷിതമായി ഉപയോഗിക്കുകയും ചെയ്യാം.
0 Comments