റെയില്‍വേയില്‍ 4265 ഒഴിവുകള്‍; പത്താം ക്ലാസും ഡിപ്ലോമയുമുള്ളവര്‍ക്ക് അപേഷിക്കാം


റെയില്‍വേയില്‍ 4265 ഒഴിവുകള്‍; പത്താം ക്ലാസും ഡിപ്ലോമയുമുള്ളവര്‍ക്ക് അപേഷിക്കാം




റെയില്‍വേയുടെ ഈസ്റ്റേണ്‍, വെസ്റ്റ് സെന്‍ട്രല്‍ സോണുകളിലായി അപ്രന്റിസുമാരുടെ 4265 ഒഴിവുണ്ട്. ഒഴിവുള്ള ട്രേഡുകളുടെ വിശദാംശങ്ങള്‍ അതാത് സോണുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ഈസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ ഡിവിഷനിലും വര്‍ക്ക്‌ഷോപ്പുകളിലുമായി 2792 ഒഴിവാണുള്ളത്. ഹൗറ-659, സിയാല്‍ദാ-526, മാല്‍ഡ-101, അസാന്‍സോള്‍-412, കഞ്ച്റപാറ-206, ലിലുവ-204, ജമാല്‍പുര്‍-684 എന്നിങ്ങനെയാണ് ഡിവിഷന്‍തിരിച്ചുള്ള ഒഴിവുകള്‍.
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഓണ്‍ലൈനായി ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ.
വിവരങ്ങള്‍ക്ക്: www.rrcer.com

ഭോപാല്‍ ഡിവിഷനില്‍ 200 ഒഴിവുമാണുള്ളത് ഭോപാല്‍ ഡിവിഷനിലേക്ക് ഫെബ്രുവരി 26 വരെയും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.
വിവരങ്ങള്‍ക്ക്: wcr.indianrailways.gov.in

Post a Comment

0 Comments