തലക്കാണി ഗവ. യു.പി.സ്‌കൂളിന്റെ അറുപത്തിമൂന്നാമത് വാര്‍ഷികാഘോഷം നടത്തി



കൊട്ടിയൂർ:തലക്കാണി ഗവ. യു.പി.സ്‌കൂളിന്റെ അറുപത്തിമൂന്നാമത് വാര്‍ഷികാഘോഷവും  പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മികവ് പ്രദര്‍ശനവുമാണ്  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിലിന്റെ അധ്യക്ഷതയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.  സീനിയര്‍ അസിസ്റ്റന്റ് അന്നമ്മ ഐസക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രധാനാധ്യാപകന്‍ ഷാജി ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ അശോക് കുമാര്‍, സിസിലി കണ്ണന്താനം, മിനി പൊട്ടങ്കല്‍ , പി തങ്കപ്പന്‍ മാസ്റ്റര്‍, പി ടി വത്സന്‍, എ.എ. മേരി, ആലീസ് തോമസ്, കെ.എ. ജെയിംസ്, ജെമിനി തോമസ്, വി വി ശൈലജ, ജോയ്‌സ് ജോസ്, അലോണ ജോബിന്‍, എം കെ പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍  ജില്ലാ ഉപജില്ലാ കലാകായിക മത്സരങ്ങളില്‍ വിജയികളായവരെയും  മറ്റ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച  വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു

Post a Comment

0 Comments