വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്ബിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നഗരസഭാ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നഗരവാസികള്‍ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്നും നിര്‍ദ്ദേശം നല്‍കി .
കഴിഞ്ഞ ദിവസം രാത്രിയാണ് ഇലട്രോപ്ളേറ്റിങ് ഫാക്ടറിയില്‍ നിന്നും രാസലായനി കലര്‍ന്ന മാലിന്യം കമ്ബനി അധികൃതര്‍ ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെ രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കയതെന്നാണ് സൂചന. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമണ്‍കടവ് പമ്ബിങ് സ്റ്റേഷനുകളിലേക്കടക്കം എത്തി ചേരുന്നുണ്ട്. ഇക്കാരണത്താലാണ് ജലവിതരണം നിര്‍ത്തിവെച്ചത് .
മാലിന്യം തോട്ടിലേക്ക് കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങുകയായിരുന്നു . കുറച്ച് മീനുകളെ ഫ്കാടറി ഉടമകള്‍ കുഴിച്ചുമുടിയെന്നാണ് നാട്ടുകാര്‍ പറയുന്നത് . തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചതിനുശേഷം മൂന്ന് ദിവസങ്ങള്‍ ശേഷമേ പമ്ബിങ് തുടരാന്‍ കഴിയൂ എന്നും നഗരസഭ അറിയിച്ചു.
0 Comments