അമ്മയുടെ കാല്‍മുട്ടിന് താഴെ മുറിച്ചു; തുറന്നുപറഞ്ഞ്, പ്രാര്‍ഥന തേടി ശ്രീശാന്ത്.



അമ്മയുടെ കാല്‍മുട്ടിന് താഴെ മുറിച്ചു; തുറന്നുപറഞ്ഞ്, പ്രാര്‍ഥന തേടി ശ്രീശാന്ത്.

പ്രതിസന്ധി കാലത്തിലൂടെ തുഴഞ്ഞ് കരകയറുകയാണ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ നിന്ന് മോചനം ഇനി മാസങ്ങൾ മാത്രം അകലെ. ക്രിക്കറ്റ് മൈതാനത്തിലെ ആരവങ്ങളിലേക്ക് മടങ്ങിവരാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വിവാദങ്ങളെക്കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ അമ്മ അതിജീവിച്ച മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് അധികം പേർക്കും അറിയില്ല. വനിതയുടെ ഫെബ്രുവരി ആദ്യ ലക്കത്തിലെ റാപ്പിഡ് ഫയർ വിഭാഗമായ ട്വന്റി–20യിലാണ് ഇതേക്കുറിച്ച് ശ്രീ ആദ്യമായി തുറന്നു പറഞ്ഞത്. ശ്രീയുടെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത്. ഇടം കാല് മുട്ടിനു താഴെ വച്ച് മുറിച്ചു കളഞ്ഞു. ശക്തയായ സ്ത്രീയാണവർ. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്. അമ്മയ്ക്കു വേണ്ടി എല്ലാവരും പ്രാർഥിക്കണം.

കളിക്കളത്തിൽ ശ്രീശാന്ത് സജീവമായിരുന്ന കാലത്ത് മാധ്യമങ്ങൾക്ക് പ്രിയങ്കരിയായിരുന്നു അമ്മ സാവിത്രിദേവി. പിന്നീട് ഒത്തുകളി വിവാദവും മറ്റു ശ്രീയുടെ കരിയറിന് താൽക്കാലിക വിരാമമിട്ടപ്പോൾ അമ്മയുടെ വീട്ടിലേക്ക് ഒതുങ്ങിയിരുന്നു.

Post a Comment

0 Comments