ഇരിട്ടി:മാക്കൂട്ടത്ത് ലോറി കൊക്കയിലേക്ക് മറഞ്ഞു.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.പെരുമ്പാടിക്ക് സമീപം മേമനക്കൊല്ലിയിലാണ് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.ശനിയാഴ്ച പുലര്‍ച്ചെയാണ് ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് സാധന സാമഗ്രികളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പെരുമ്പാടി മേമനക്കൊല്ലിക്ക് സമീപം 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തില്‍ ലോറി ഡ്രൈവര്‍ ബാംഗ്ലൂര്‍ സ്വദേശി പാണ്ഡ്യന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇയാളെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറിയുടെ കാബിന്‍ പൂര്‍ണ്ണമായും തകര്‍ന്നു.കണ്ണൂര്‍ വളപട്ടണത്ത് നിന്നും എത്തിയ ഖലാസിമാര്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ലോറി റോഡിലെത്തിച്ചു.അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
0 Comments