വനിതാ കോച്ചുകളില്‍ യാത്ര; കുടുങ്ങിയത് 1786 പുരുഷന്മാര്‍

വനിതാ കോച്ചുകളില്‍ യാത്ര; കുടുങ്ങിയത് 1786 പുരുഷന്മാര്‍


തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ കോച്ചുകളില്‍ യാത്ര ചെയ്തതിനു ദക്ഷിണ റെയില്‍വേ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരില്‍ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. റിസര്‍വേഷന്‍ കോച്ചുകളിലും ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത കോച്ചുകളിലും അനധികൃതമായി കയറിയ 4995 പേരെയും പിടികൂടി. ഇവര്‍ക്ക് 12.69 ലക്ഷം രൂപ പിഴയായി ചുമത്തി.

9512 പേര്‍ ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്തു. പിഴയായി 32.27 ലക്ഷം രൂപ ഈടാക്കി. ട്രെയിനില്‍ പുകവലിച്ചതിനു 1742 പേരില്‍ നിന്നു 1.79 ലക്ഷം രൂപ ഈടാക്കി. അപായച്ചങ്ങല അനാവശ്യമായി വലിച്ചതിനു 1810 പേരാണു കുടുങ്ങിയത്. 9.40 ലക്ഷം രൂപ പിഴ ലഭിച്ചു.

6.53 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കള്‍ കടത്തിയ 292 കേസുകള്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ അകത്തായത് 136 പേര്‍. 4.73 കോടി രൂപ വില വരുന്ന 14.3 കിലോഗ്രാം സ്വര്‍ണം, 52.83 ലക്ഷം രൂപ വില മതിക്കുന്ന 140 കിലോഗ്രാം വെള്ളി, കണക്കില്‍പ്പെടാത്ത നാല് കോടി രൂപ എന്നിവയും പിടിച്ചു. 28 പേരാണ് അറസ്റ്റിലായത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 4,02,760 പേര്‍. പിഴ ഈടാക്കിയത് 16.33 കോടി രൂപ. അനധികൃത ട്രാവല്‍ ഏജന്റുമാരും ടിക്കറ്റ് വില്‍പനക്കാരും. 95,674 പേര്‍. പിഴ 3.11 കോടി രൂപ. അനധികൃതമായി ട്രാക്കിലും റെയില്‍വേ സ്ഥലത്തും പ്രവേശിച്ചതിന് 11,247 പേര്‍ പിടിക്കപ്പെട്ടു. പിഴയായി 36.67 ലക്ഷം രൂപ ഈടാക്കി. റെയില്‍വേ സ്ഥലത്തു പൊതുജനങ്ങള്‍ക്കു ശല്യം ഉണ്ടാക്കല്‍. 16977 പേരില്‍ നിന്ന് 22.86 ലക്ഷം രൂപ പിഴ ഈടാക്കി. പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളുമായി യാത്ര ചെയ്ത് 28 പേര്‍ കുടുങ്ങി. ഇവരില്‍ നിന്ന് 20,400 രൂപ പിഴ ലഭിച്ചു.

Post a Comment

0 Comments