നിര്‍ഭയ കേസ് : മാര്‍ച്ച് 3ന് പ്രതികളെ തൂക്കിലേറ്റും
നിര്‍ഭയ കേസില്‍ പ്രതികളെ മാര്‍ച്ച് 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.
നാലു പ്രതികളുടെയും വധശിക്ഷ ഒരുമിച്ചു നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.നിര്‍ഭയയുടെ അമ്മ ആശാദേവിയും തീഹാര്‍ ജയിലധികൃതരും നല്‍കിയ ഹര്‍ജിയിലാണ് നടപടി.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനാണ് വിധിച്ചിരുന്നെങ്കിലും ഡല്‍ഹി പട്യാല ഹൗസ് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.
0 Comments