റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിള്‍; പദ്ധതി തുടരുമെന്ന് റെയില്‍ടെല്‍

റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിള്‍; പദ്ധതി തുടരുമെന്ന് റെയില്‍ടെല്‍


ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ അറിയിച്ചു. രാജ്യത്തെ 415 സ്‌റ്റേഷനുകളിലാണ് ഗൂഗിള്‍ സൗജന്യമായി വൈഫൈ നല്‍കിയിരുന്നത്. അതേസമയം ഗൂഗിള്‍ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയില്‍ടെല്‍ വ്യക്തമാക്കി.

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ 2016ലാണ്് ഗൂഗിള്‍ ആദ്യമായി റെയില്‍വേ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത്. 2018 ജൂണില്‍ 415 സ്റ്റേഷനുകളിലും പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരക്കുകളില്‍ ഏറെ കുറവു വന്നതിനാല്‍ സൗജന്യ സംവിധാനം തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി. ഇതിനുപയോഗിക്കുന്ന വിഭവശേഷി കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

അതേസമയം ഗൂഗിളുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുമെന്ന് റെയില്‍ടെല്ലും വ്യക്തമാക്കി. അവരുമായി സഹകരിച്ചിരുന്ന സ്റ്റേഷനുകളിലും വൈഫൈ തുടരാനുള്ള സംവിധാനം റെയില്‍ടെല്ലിനുണ്ട്. നിലവില്‍ 5600 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കുന്നുണ്ട്.

t

Post a Comment

0 Comments