കന്നഡ ചലച്ചിത്ര പിന്നണിഗായിക സുഷ്മിത തൂങ്ങിമരിച്ചു

കന്നഡ ചലച്ചിത്ര പിന്നണിഗായിക സുഷ്മിത തൂങ്ങിമരിച്ചു


കന്നഡ ചലച്ചിത്ര പിന്നണിഗായിക സുഷ്മിത തൂങ്ങിമരിച്ച നിലയില്‍. ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാതെയാണ് താരം തൂങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്നപൂര്‍ണേശ്വരി നഗറിലുള്ള വീടിനുള്ളില്‍ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം കൂടുതല്‍ ആവഷ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാതെയാണ് സുഷ്മിത ആത്മഹത്യ ചെയ്തതെന്ന് അവരുടെ ബന്ധുക്കള്‍ അഭിപ്രയപ്പെട്ടു.

താന്‍ ജീവനൊടുക്കുകയാണ് എന്നു പറഞ്ഞ് മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബ് സുഷ്മിത അമ്മക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ശരത് കുമാര്‍ എന്നാണ് സുഷ്മിതയുടെ ഭര്‍ത്താവിന്‍റെ പേര്. അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ട്

Post a Comment

0 Comments