നെടുങ്കണ്ടം കസ്റ്റഡി മരണം ; ഉന്നതരും കുടുങ്ങും


കൊച്ചി: നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ കൂടുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. ഇവരെ ഉടന്‍ പ്രതികളാക്കും. ഗൂഢാലോചനയിലും മര്‍ദ്ദനത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കേസില്‍ സി.ബി.ഐ ഇന്നലെ അറസ്‌റ്റ് ചെയ്‌ത ഒന്നാം പ്രതിയും നെടുങ്കണ്ടം മുന്‍ എസ്.ഐയുമായ ഞാറയ്‌ക്കല്‍ പെരുമ്ബിള്ളി സ്വദേശി കെ.എ. സാബുവിനെ (46) ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി ആറു ദിവസത്തെ കസ്‌റ്റഡിയില്‍ വാങ്ങി.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി, നെടുങ്കണ്ടം ഡിവൈ.എസ്.പി എന്നിവര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവരിലേക്കാണ് സി.ബി.ഐ അന്വേഷണം നീങ്ങുന്നത്. ഇന്നലെ രാവിലെ സാബുവിനെ കൊച്ചി സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. സാബുവിനെ എട്ടു ദിവസത്തേക്ക് കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു സി.ബി.ഐ ആവശ്യം. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സാബുവിനെ അടുത്ത ദിവസം നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍, താലൂക്ക് ആശുപത്രി, പീരുമേട‌് ജയില്‍ എന്നിവിടങ്ങളിലെത്തിച്ച്‌ തെളിവെടുക്കും.

സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്‌റ്റിന് വഴിയൊരുങ്ങിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ ഒക്‌ടോബറില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശം കൂടി വന്നതോടെ ജനുവരിയില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.

സാമ്ബത്തിക തട്ടിപ്പുകേസില്‍ കഴിഞ്ഞ ജൂണ്‍ 12 നാണ് രാജ്കുമാറിനെ കസ്‌റ്റഡിയിലെടുത്തത്. അറസ്‌റ്റ് രേഖപ്പെടുത്തിയത് 15 നും. ജയിലിലേക്ക് റിമാന്‍ഡ് ചെയ്‌ത രാജ്‌കുമാര്‍ 21 ന് ജയിലില്‍ മരിച്ചു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ന്യുമോണിയമൂലമാണെന്ന് പറയുന്നുണ്ടെങ്കിലും ജുഡിഷ്യല്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള രണ്ടാം പോസ്‌റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ 21 ക്ഷതങ്ങള്‍ കണ്ടെത്തി. സ്വന്തം ഇഷ്‌ടപ്രകാരമല്ല മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്‌റ്റഡിയിലെടുത്തതെന്ന് സാബു നേരത്തെ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചാണ് സി.ബി.ഐ വിശദമായി അന്വേഷിക്കുക.

ഏ​​​ഴു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ എ​​​റ​​​ണാ​​​കു​​​ളം സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ 26നു ​​​സി​​​ബി​​​ഐ എ​​​ഫ്‌ഐ​​​ആ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല. നെ​​​ടു​​​ങ്ക​​​ണ്ടം സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്‌ഐ സി.​​​ബി. റെ​​​ജി​​​മോ​​​ന്‍, ഡ്രൈ​​​വ​​​ര്‍ സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​സര്‍​​​മാ​​​രാ​​​യ എ​​​സ്. നി​​​യാ​​​സ്, സ​​​ജീ​​​വ് ആ​​​ന്‍റ​​​ണി, ഹോം​​​ഗാ​​​ര്‍​ഡ് കെ.​​​എം. ജ​​​യിം​​​സ്, സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ജി​​​തി​​​ന്‍ കെ. ​​​ജോ​​​ര്‍​ജ്, അ​​​സി.​​സ​​​ബ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ റോ​​​യി പി. ​​​വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍.