കാരുണ്യ പ്രവര്‍ത്തനത്തിന് തട്ടുകടയുമായി മമ്മൂട്ടി ഫാന്‍സ്
വകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ പാട്ടിയോട്ടുചാല്‍ അയ്യപ്പക്ഷേത്ര ഉത്സവത്തിന് തട്ടുകട നടത്തി പാടിയോട്ടുചാലിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍. പാവപ്പെട്ട രോഗികളെ സഹായിക്കാനാണ് തട്ടുകട നടത്തിയത്. മമ്മൂട്ടിയുടെതന്നെ തുറുപ്പുഗുലാന്‍ എന്ന സിനിമയിലെ ഗുലാന്‍ തട്ടുകടയുടെ മാതൃകയിലാണ് ഇവര്‍ പണം സ്വരൂപിക്കുന്നത്. തുടര്‍ച്ചയായ നാല് വര്‍ഷമായി തട്ടുകട നടത്തുന്നു.
ഇത്തവണ മൂന്ന് പേരാണ് സഹായം ചോദിച്ചിട്ടുള്ളത്. അതില്‍ കാന്‍സര്‍, വൃക്ക രോഗികളും, കിണര്‍കുഴിക്കുന്നതിന് സഹായംചോദിച്ച കുടുംബവും ഉള്‍പ്പെടുന്നു. വിവിധ ജോലിക്കാരായ യുവാക്കളാണ് തട്ടുകടയില്‍ പണി എടുക്കുന്നത്. നാട്ടുകാരും പ്രവാസികളും ഭക്ഷണസാധനങ്ങളും പണവും നല്‍കി. ഫാന്‍സ് പ്രസിഡന്റ് സാബു സെബാസ്റ്റ്യന്‍, സെക്രട്ടറി അഭിലാഷ് കൊല്ലാട, യു.കെ.അനസ്, ഭരതരാജ്, അന്‍ഷാദ്, ജസീര്‍, ജോയല്‍, അഭിജിത്ത്, ഷെക്കീല്‍, ജെബിന്‍, ഫാസില്‍, ഷമീല്‍ എന്നിവര്‍ തട്ടുകടക്ക് നേതൃത്വംനല്‍കി.
0 Comments