വയോജനകേന്ദ്രത്തില്‍ മേല്‍ക്കൂര ഇളകിത്തെറിക്കുന്നു



തളിപ്പറമ്പ്: പട്ടപ്പാറയിലുള്ള വയോജനകേന്ദ്രം കെട്ടിടത്തിനു മുകളില്‍ പാകിയ ടിന്‍ ഷീറ്റുകള്‍ കാറ്റില്‍ ഇളകിത്തെറിക്കുന്നു. ഏതാനും മാസംമുമ്ബാണ് കോണ്‍ക്രീറ്റിനുമുകളില്‍ ടിന്‍ ഷീറ്റുകള്‍ പാകിയത്. കാറ്റില്‍ ടിന്‍ ഷീറ്റുകള്‍ ഉലഞ്ഞ് ശബ്ദമുണ്ടാകുന്നതിനാല്‍ കെട്ടിടത്തിനു താഴെയെത്തുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്.

കെട്ടിടത്തിനുള്ളില്‍ പതിച്ച സീലിങ്ങും അടര്‍ന്നുവീഴാന്‍ തുടങ്ങി. കരാര്‍പ്രവൃത്തി ചെയ്തതിലെ പോരായ്മയാണ് ടിന്‍ ഷീറ്റും സീലിങ്ങും അടര്‍ന്നുപോകാന്‍ കാരണമെന്ന് വയോജനങ്ങള്‍ പറയുന്നു. സംഭവം നഗരസഭാധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments