മുഹമ്മദ് സര്‍ഫാന് കൈത്താങ്ങായി ഓട്ടോത്തൊഴിലാളികള്‍.
നടുവില്‍: രക്താര്‍ബുദം ബാധിച്ച 10 വയസ്സുകാരന് സഹായവുമായി നടുവിലിലെ ഓട്ടോത്തൊഴിലാളികള്‍. ഒരു ദിവസത്തെ കാരുണ്യയാത്രയിലൂടെ ലഭിച്ച തുക മുഴുവന്‍ ചികിത്സയ്ക്കായി കൈമാറി. ഓട്ടോത്തൊഴിലാളികളില്‍നിന്നും വാഹനയാത്രക്കാരില്‍ നിന്നുമൊക്കെയായി സ്വരൂപിച്ചത് 1,73,619 രൂപ.
തുക നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ മുഹമ്മദ് സര്‍ഫാന്റെ ബന്ധുക്കള്‍ക്ക് കൈമാറി. സജി കിഴക്കേടത്ത് (ബി.എം.എസ്.) അധ്യക്ഷതവഹിച്ചു. എ.റഷീദ് (സി.ഐ.ടി.യു.), ജബ്ബാര്‍ ആലക്കണ്ടി (എസ്.ടി.യു.), കെ.വി.പവിത്രന്‍ (സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍) എന്നിവര്‍ സംസാരിച്ചു.
0 Comments