കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു . മുത്തങ്ങ കുമഴിയില്‍ കോഴിപ്പാടത്ത് ചന്ദ്രന് (76) ആണു മരിച്ചത് . തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണു സംഭവം .
മുത്തങ്ങ കാളന്കണ്ടിയിലുള്ള മൂത്ത മകന്റെ വീട്ടില്‍നിന്നു തിരികെ വനപാതയിലൂടെ പോകുമ്ബോഴാണു കാട്ടുകൊമ്ബന്‍ ആക്രമിച്ചത് . കാട്ടാനയുടെ കുത്തേറ്റ് അവശനിലയില്‍ കിടന്ന ചന്ദ്രനെ കാലികളെ മേയ്ക്കുന്നവരാണു കണ്ടത് . ഉടനെ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്നു ബത്തേരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല .
0 Comments