ചെന്നൈയിലേക്കുള്ള പ്രതിവാര ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; നേരത്തേയാക്കി
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ആലപ്പുഴ നിന്നും ചെന്നൈയിലേക്കുള്ള പ്രതിവാര ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി.
ട്രെയിന്‍ നന്പര് 12698 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ന് ചെന്നെയിലെത്തും. പുറപ്പെടുന്നത് 20 മിനിട്ട നേരത്തേയാക്കിയാണ് ക്രമീകരിച്ചത്. ഇത് ജൂണ്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും.
ദിവസേന ചെന്നൈയിലേക്കു പോകുന്ന ട്രെയിന്‍ നന്പര് 22639 ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ പ്രതിദിന സൂപ്പര്‍ഫാസ്റ്റ് എക്സ് പ്രസ് ചെന്നൈയില്‍ നിന്ന് രാത്രി 8.55-ന് പുറപ്പെട്ട് കോയന്പത്തൂരില്‍ പുലര്‍ച്ചെ 4.13-ന് എത്തിച്ചേരും. ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന സമയം പത്തുമിനിട്ട് നേരത്തേയാക്കും. ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.
0 Comments