ഇരിട്ടി റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്ക് കാറിടിച്ച് പരിക്ക്.
ഇരിട്ടി കീഴൂരില്‍ മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. സാരമായി പരിക്കേറ്റ തില്ലങ്കേരി കാവുംപടി സ്വദേശികളായ മുനവീര്‍, മുഹമ്മദ് ആഷിക്ക് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു അപകടം. പാനൂരില്‍ നിന്നും മടങ്ങുകയായിരുന്ന അങ്ങാടിക്കടവ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബൈക്കിലെത്തിയ യുവാക്കള്‍ ബൈക്ക് നിര്‍ത്തി റോഡരികില്‍ നിന്നും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ യുവാക്കളെയും ഇവരുടെ ബൈക്കും ഇടിച്ച് തെറിപ്പിച്ചത്.കാര്‍ സമീപത്തെ വൈദ്യുത തൂണിലിടിച്ചാണ് നിന്നത്. സാരമായി പരിക്കേറ്റ തില്ലങ്കേരി കാവുംപടി സ്വദേശികളായ മുനവീര്‍ , മുഹമ്മദ് ആഷിക്ക് എന്നിവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കാര്‍ യാത്രികരായ അങ്ങാടിക്കടവ് ആനപന്തി സ്വദേശികളായ കുര്യാക്കോസ് , ജുവല്‍ എന്നിവര്‍ക്കും നിസാര പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
0 Comments