മാ​​​ധ്യ​​​മ ​​​വാ​​​ര്‍​​​ത്ത​​​ക​​​ളി​​​ല്‍ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ക്കണം; ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​ വാ​​​ര്‍​​​ത്ത​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​സും സ്വ​​​കാ​​​ര്യ​​​ത​​​യും ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്ന മൗ​​​ലി​​​കാ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചു. പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ച്ച്‌ പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ ക്രൂ​​​ര​​​മാ​​​യി തീ ​​​കൊ​​​ളു​​​ത്തി കൊ​​​ന്ന സം​​​ഭ​​​വം മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്ത രീ​​​തി​​​യെ​​​ക്കു​​​റി​​​ച്ച്‌ ല​​​ഭി​​​ച്ച പ​​​രാ​​​തി തീ​​​ര്‍​​​ക്കുന്നതിനിടെയാണ് ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​​​മാ​​​ന്‍ പി.​​​സു​​​രേ​​​ഷ്, അം​​​ഗം ഡോ. ​​​എം.​​​പി. ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രു​​​ടെ ബ​​​ഞ്ച് ഇത്തരത്തില്‍ ഒരു നി​​​ര്‍​​​ദേ​​​ശം മുന്നോട്ട് വച്ചത്.

ന്യൂ​​​സ് ബ്രോ​​​ഡ്കാ​​​സ്റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ടു​​​ത്തു​​​ പ​​​റ​​​യു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രു​​​ടെ സ്വ​​​യം നി​​​യ​​​ന്ത്ര​​​ണം എ​​​ന്ന ത​​​ത്ത്വം പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണമെന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​ക്കാ​​​ട്ടി. പ്ര​​​ണ​​​യം, ഒ​​​ളി​​​ച്ചോ​​​ട്ടം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ച​​​ര്‍​​​ച്ച ചെ​​​യ്യു​​​ന്ന​​​ത് പ​​​ല​​​പ്പോ​​​ഴും കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ധ്വം​​​സി​​​ക്ക​​​പ്പെ ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ മ​​​രി​​ക്കു​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളെ പ​​​ല​​​രും സെ​​​ന്‍​​​സേ​​​ല​​​ഷ​​​നൈ​​​സ് ചെ​​​യ്യു​​​ന്നു​​​മു​​​ണ്ട്. സം​​​ഭ​​​വ​​​ങ്ങ​​​ളെ വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യി മാ​​​ത്രം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യു​​​ക​​​യാ​​​ണ് ഉ​​​ത്ത​​​മം.

മ​​​റി​​​ച്ചു​​​ള്ള റി​​​പ്പോ​​​ര്‍​​​ട്ടിം​​​ഗ് 2015-ലെ ​​​ബാ​​​ല​​​നീ​​​തി നി​​​യ​​​മ​​​ത്തി​​​ലെ 16 അ​​​ടി​​​സ്ഥാ​​​ന​​​പ്ര​​​മാ​​​ണ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​മാ​​​ണം II, X, VI, XIV എ​​​ന്നി​​​വ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണ്. പ​​​ല സ​​​ന്ദ​​​ര്‍​​​ഭ​​​ങ്ങ​​​ളി​​​ലും മാ​​​ധ്യ​​​മ​​​വാ​​​ര്‍​​​ത്ത​​​ക​​​ളാ​​​ണ് കു​​​ട്ടി​​​ക​​​ള്‍​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും തു​​​ട​​​ര്‍​​​ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ര്‍​​​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ നി​​​യ​​​മാ​​​നു​​​സ​​​ര​​​ണം ക​​​രു​​​ത​​​ലോ​​​ടെ വാ​​​ര്‍​​​ത്ത​​​ക​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യ​​​രു​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​ട്ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച്‌ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ള്‍ പാ​​​ലി​​​ച്ചി​​​രി​​​ക്കേ​​​ണ്ട നി​​​യ​​​മ​​​ങ്ങ​​​ളും മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദ്ദേ​​​ശ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച്‌ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കു വേ​​​ണ്ടി ശി​​​ല്‍​​​പ്പ​​​ശാ​​​ല​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ - പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍​​​ക്ക് നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി.