ഇനി ആറ് കുട്ടികള്‍ കൂടിയാല്‍ പുതിയ തസ്തിക: അധ്യാപക നിയമനത്തിന് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശവുമായി സംസ്ഥാന ധനവകുപ്പ് രംഗത്ത് . ഇനി മുതല്‍ ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം രണ്ടാം തസ്തിക മതിയെന്നാണ് ധനവകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
സംസ്ഥാനത്തെ എല്‍ പി സ്കൂളില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതമാണ് പിന്തുടരുന്നത്. ഒരു വിദ്യാര്‍ത്ഥി അധികമായി കഴിഞ്ഞാല്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത് . ഇതാണ് മാറുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന മുന്നോട്ടുവെക്കും .
അതേസമയം, സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിയമവഴി തേടുമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. എന്നാല്‍ , മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിനും ഉള്ളത് .




0 Comments