അക്ഷയ്ക്ക് വിദഗ്ദ ചികിൽസക്കായി സുമനസ്സുകൾ കനിയണം
ഒരുവർഷമായി ബ്ലഡ് കാൻസർ
(ലുക്കീമിയ) എന്ന മാരകരോഗം പിടിപെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ
യിലായിരുന്ന അക്ഷയ്ക്ക് വിദഗ്ദ ചികിൽസക്കായി സുമനസ്സുകൾ കനിയണം
ആലച്ചേരി എടക്കോട്ട സ്വദേശിയായ നിട്ടൂർ മധുസൂദനൻ, ലിഷ ദമ്പതിക
ളുടെ മകനായ അക്ഷയ് (19) കഴിഞ്ഞ ഒരുവർഷമായി ബ്ലഡ് കാൻസർ
(ലുക്കീമിയ) എന്ന മാരകരോഗം പിടിപെട്ട് വിവിധ ആശുപത്രികളിൽ ചികിത്സ
യിലായിരുന്നു. ഇപ്പോൾ കോടിയേരി റീജിണൽ കാൻസർ സെന്ററിൽ ചികിത്സ
യിലുള്ള ഈ യുവാവിന്റെ ജീവൻ നിലനിർത്താൻ ഇനി മജ്ജ മാറ്റിവെയ്ക്കൽ
ശസ്ത്രക്രിയ അത്യാവശ്യമായി വന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ചിലവ്
വരുന്ന ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിന് ഈ നിർദ്ധന കുടും
ബത്തിന് സാധിക്കില്ല. ഉദാരമനസ്കരായ ആളുകളുടെ അകമഴിഞ്ഞ സഹകര
ണംകൊണ്ട് മാത്രമേ ഈ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
സംഭാവനകൾ അക്ഷയ് ചികിത്സാ സഹായ കമ്മിറ്റിയുടെ പേരിൽ കോളയാട്
SBI ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിൽ അയയ്ക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു..
STATE BANK OF INDIA (SBI)
Branch KOLAYAD
KOLAYAD
Ac. No. 39099136813
IFSC Code SBIN0061415
0 Comments