തെരഞ്ഞെടുപ്പില്‍ വമ്പൻ തോൽവി; ഡല്‍ഹി പിസിസി അദ്ധ്യക്ഷന്‍ രാജി വെച്ചു
ഡല്‍ഹി: ഡല്‍ഹി പിസിസി അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാജി.ആംആദ്മി പാര്‍ട്ടിയുടെ ധ്രുവീകരണ രാഷട്രീയമാണ് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയാന്‍ കാരണമെന്നും പാര്‍ട്ടിയുടെ പ്രകടനത്തിന്റെ ഉത്തരവാദിത്ത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് സുഭാഷ് ചോപ്ര പ്രതികരിച്ചു.
ആം ആദ്മിപാര്‍ട്ടി വന്‍ വിജയം സ്വന്തമാക്കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനായില്ല. വോട്ട് വിഹിതവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 4.27 ശതമാനം വോട്ടുമാത്രമായിരുന്നു.
ഷീല ദീക്ഷിതിന് ശേഷം ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തത് സുഭാഷ് ചോപ്രയായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ സുഭാഷ് ചോപ്രയും പരാജയപ്പെട്ടു. നേതൃത്വത്തിനുള്ളിലെ തമ്മിലടി നിയന്ത്രിക്കാന്‍ ദേശീയ നേതൃത്വം ശ്രമിച്ചിട്ട് പോലും സാധിക്കാതിരിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.




0 Comments