ദേശാഭിമാനി ജീവനക്കാരന്റെ വീടും വാഹനവും തകര്‍ത്തു

ദേശാഭിമാനി ജീവനക്കാരന്റെ വീടും വാഹനവും തകര്‍ത്തു






അഴീക്കോട് ചക്കരപാറയില്‍ അജ്ഞാത സംഘം വീടും വാഹനവും തകര്‍ത്തു. ദേശാഭിമാനി ജീവനക്കാരന്‍ സനൂപ് രമേശിന്റെ വീടിനു നേരെ പുലര്‍ച്ചെ 2 മണിയോടു കൂടിയാണ് അക്രമം നടന്നത്. വീടിന്റെ മുഴുവന്‍ ജനല്‍ ചില്ലുകളും കാറും ബൈക്കും അക്രമി സംഘം തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ അതുല്‍ രമേശും അമ്മയും സഹേദരിയും വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ബി.ജെ.പി ആണെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകന്‍ രാഹുലിന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments