മോദി സർക്കാറിന്റെ നയങ്ങൾക്ക് പിണറായി സ്തുതി പാടുന്നു. സതീശൻ പാച്ചേനി

മോദി സർക്കാറിന്റെ  നയങ്ങൾക്ക് പിണറായി സ്തുതി പാടുന്നു.
സതീശൻ പാച്ചേനി





സംഘപരിവാർ സംഘടനകൾക്ക് സഹായകരമായ നിലപാട് സ്വീകരിക്കുകയും
മോദി സർക്കാറിന്റെ വിഭജനവാദ നയങ്ങൾക്ക് പിണറായി സ്തുതി പാടുകയും ചെയ്യുന്നത് നാടിന്റെ ഐക്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് സതീശൻ പാച്ചേനി പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹനസമര പദയാത്രയുടെ ഇന്നത്തെ പര്യടന പരിപാടിയിൽ കൊറ്റാളിയിൽ വച്ച് സംസാരിക്കുകയായിരുന്നു ജാഥാ നായകൻ കൂടിയായ പാച്ചേനി.

അന്ധമായ മോദി ഭക്തി കാണിക്കുന്ന പിണറായിക്ക് കാലം മറുപടി നൽകുമെന്നും ഒരുഭാഗത്ത് മോദിക്കെതിരെ പറയുകയും മറുഭാഗത്ത്  മോദിയുടെ നയങ്ങൾ അതേപടി നടപ്പിലാക്കുകയും ചെയ്യുന്ന പിണറായി വിജയന്റെ കാപട്യത്തിന്റെ ശൈലി ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയും കൂട്ടരും ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്ന കുടിലതന്ത്രങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്നും ഭാരതത്തിന്റെ മതേതരത്വത്തെ തകർക്കാൻ കോൺഗ്രസ്  ആരെയും അനുവദിക്കില്ലെന്നും  സതീശൻ പാച്ചേനി പറഞ്ഞു

സഹനസമര പദയാത്രയുടെ മൂന്നാം ദിവസത്തെ പര്യടന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി സജീവ് മാറോളി കൊറ്റാളിയിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കല്ലിക്കോടൻ രാഗേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ സുരേന്ദ്രൻ, മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, കെ. പ്രമോദ്, എൻ.പി ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, എം.പി വേലായുധൻ,എം പി മുരളി, പി.കെ.രാഗേഷ് കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.സി.മുഹമ്മദ് ഫൈസൽ, ടി. ജയകൃഷ്ണൻ, രാജീവൻ എളയാവൂർ, രജിത്ത് നാറാത്ത്, പൊന്നമ്പത്ത് ചന്ദ്രൻ, രജനി രമാനന്ദ്, എൻ രാമകൃഷ്ണൻ, സി.വി സന്തോഷ്, റഷീദ് കവ്വായി, കൂക്കിരി രാജേഷ്, അജിത്ത് മാട്ടൂൽ, ടി.കെ.അജിത്ത്, വസന്ത് പള്ളിയാംമൂല, ഷറഫുദ്ദീൻ കാട്ടാമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments