പാൽച്ചുരം ചുരത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനോധൈര്യത്തിൽ

പാൽച്ചുരം ചുരത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ദുരന്തം ഒഴിവായത് ഡ്രൈവറുടെ  മനോധൈര്യത്തിൽ



കേളകം: മാനന്തവാടി - ഇരിട്ടി റോഡിൽ പാൽച്ചുരം ചുരത്തിൽ  കഴിത്ത ദിവസം കെ.എസ്.ആർ.ടി.സി. ബസ് വൻ അപകടത്തിൽ നിന്ന് ഒഴിവായത് ബൈജു തോമസ് എന്ന ഡ്രൈവറുടെ  മനസാന്നിധ്യത്തിൽ.  ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് 65 ഓളം മനുഷ്യ ജീവനുകൾക്ക് ഒരു പോറൽ പോലുമേൽക്കാതെ ജീവിതം തിരികെ ലഭിക്കാൻ കാരണമായത്. മാനന്തവാടിയിൽ നിന്നും ഇരിട്ടി വഴി കണ്ണൂരേക്ക് പോകുന്ന 4 മണിയുടെ ബസാണ് കഴിഞ്ഞ ദിവസം  ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടത്. ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നൽകാൻ വേഗത കുറക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് ബ്രേക്ക് നഷ്ടമായെന്ന് ബൈജുവിന്  മനസിലായത്. ഉടൻ സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസിന്റെ ഇടതു ഭാഗത്തെ ടയറുകൾ ചാലിൽ വീഴാതിരുന്നത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടുന്നവർ ബഹളം വയ്ച്ചു. പേടിക്കെണ്ടന്നും ബസ് നിന്നെന്നും ബൈജു യാത്രക്കാരെ അറിച്ചു. തുടർന്ന് പിൻ വാതിൽ തുറന്ന് സാഹസപ്പെട്ടാണ് മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. തൊണ്ടിയിൽ ആറ്റാംച്ചേരി സ്വദേശിയായ ബൈജു കഴിഞ്ഞ രണ്ട്   വർഷമായി കെ.എസ്.ആർ.ടി.സി ബസ്സിൽ ജോലി നോക്കുന്നു.  ലക്ഷ്യം വിജയിച്ചതിനാലാണ് വൻ അപകടം ഒഴിവായത്. പറഞ്ഞവസാനിപ്പിക്കുമ്പോൾ ബൈജുവിന്റെ മുഖത്ത് നിന്നും ഭീതി ഒഴിയുന്നില്ല.

Post a Comment

0 Comments