മുഴപ്പിലങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

മുഴപ്പിലങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു



മുഴപ്പിലങ്ങാട് മൊയതുപാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. കൂത്തുപറമ്പ് മൂരിയാട് സ്വദേശി വയലില്‍ വീട്ടില്‍ ശാലിനിയുടെ മകന്‍ പി. ജിതേഷ് (42) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും ചെയ്തു. കെ.എല്‍ 13 ടി 9310 നമ്പര്‍ കാറാണ് ജിതേഷ് സഞ്ചരിച്ച ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റുള്‍പ്പെടെ കാറില്‍ നിന്ന് വേര്‍പെട്ട് പോയി. ഓടിക്കൂടിയ നാട്ടുകാരണ് ജിതേഷിനെ ആശുപത്രിയിലെത്തിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കുള്ള വഴി മധ്യേ ജിതേഷ് മരണപ്പെട്ടു. തയ്യില്‍ സ്‌കൂളിലെ അറ്റന്റന്റ് ആണ് മരണപ്പെട്ട ജിതേഷ്. ജിതേഷിന്റെ മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments