കര്ണ്ണാടകയിൽ നിന്നും ബസ്സിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ പള്ളിക്കുളം സ്വദേശി അഞ്ചുക്കണ്ടി ലിജിൻലാൽ (29) നെയാണ് കിളിയന്തറ എക്സൈസംഘം പിടികൂടി അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ ചെക്ക്പോസ്റ്റിൽ വച്ച് നടന്ന വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ഇയാൾ പിടിയിലാകുന്നത്. പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോഡ് ഫ്രഡ്, കെ. അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. കൃഷ്ണൻ , പി. ഷിബു, വി. ധനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു
0 Comments