അന്തരിച്ച മുൻ മന്ത്രി കെ. എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.
അന്തരിച്ച മുൻ മന്ത്രി കെ. എം മാണിയുടെ 87 ആം ജന്മദിനമായ ഇന്നലെ കാരുണ്യ ദിനമായി ആചരിച്ചു. കേരള കോൺഗ്രസ് (എം) ആറളം മണ്ഡലം ആണ് ഇന്നലെ കാരുണ്യ ദിനമായി ആചരിച്ചത്. കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി എടൂർ കാരാപറമ്പിലുള്ള മൈത്രി ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.
പരിപാടിയിൽ കേരള കോൺഗ്രസ് എം ആറളം മണ്ഡലം പ്രസിഡന്റ് എബ്രഹാം കല്ലമാരി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വകേറ്റ് കെ ജെ ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ആറളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഡോക്ടർ ത്രേസ്യാമ്മ കൊങ്ങോല ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ തോമസ്, വിനോദ് കെ കെ, ഷിബു വാഴപ്പള്ളി, സന്തോഷ് ദേവസ്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
0 Comments