സ്റ്റേഡിയത്തില്‍നിന്നുള്ള മണ്ണ് തള്ളുന്നത് വിവാദത്തില്‍
കൂത്തുപറമ്ബ്: നഗരസഭാ സ്റ്റേഡിയത്തില്‍നിന്ന് നീക്കംചെയ്യുന്ന മണ്ണ് വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു സമീപം തള്ളുന്ന റവന്യൂ അധികൃതരുടെ നീക്കം വിവാദമാകുന്നു. നൂറുകണക്കിന് ലോഡ് മണ്ണാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സമീപം അശാസ്ത്രീയമായി തള്ളുന്നത്. സബ് ട്രഷറി, ഫുഡ് സേഫ്റ്റി ഓഫിസ് എന്നിവക്കു സമീപമാണ് വന്‍തോതിലുള്ള മണ്ണുതള്ളല്. അതോടൊപ്പം സബ് ട്രഷറി പരിസരത്തെ വാഹനപാര്‍ക്കിങ്ങും മണ്ണുതള്ളലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കയാണ്. നഗരസഭ സ്റ്റേഡിയത്തില്‍ പുല്ലുെവച്ചുപിടിപ്പിക്കുന്നതിെന്റ ഭാഗമായാണ് കൂറ്റന്‍ മണ്‍കൂന രൂപപ്പെട്ടിട്ടുള്ളത്. കരാറുകാരും റവന്യൂ അധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി മണ്ണ് നീക്കം ചെയ്യാതെ സ്റ്റേഡിയത്തിെന്റ ഒരുഭാഗത്ത് കൂട്ടിയിടുകയായിരുന്നു. ഒടുവില്‍ ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ മണ്ണ് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ഒരു തത്ത്വദീക്ഷയുമില്ലാതെ സ്റ്റേഡിയത്തിനു സമീപംതന്നെ മണ്ണ് തള്ളുകയാണുണ്ടായത്. നീക്കം ചെയ്ത മണ്ണ് മഴ പെയ്യുന്നതോടെ വീണ്ടും സ്റ്റേഡിയത്തിലേക്കുതന്നെ ഒഴുകിയെത്തുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതേസമയം, നിര്‍ദിഷ്ട ബസ്സ്റ്റാന്ഡിലേക്കുള്ള അപ്രോച്ച് റോഡിന് നൂറുകണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്. നീക്കംചെയ്യുന്ന മണ്ണ് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നിരിക്കെയാണ് ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന മണ്ണുതള്ളല്. റവന്യൂ അധികൃതരുടെ നടപടി ഇതിനകം വിവാദമായി മാറിയിട്ടുണ്ട്.
0 Comments