യാത്രക്കാരെ വിഡ്ഢികളാക്കുന്ന ഇരിട്ടിയിലെ സൈൻ ബോർഡുകൾ.

യാത്രക്കാരെ വിഡ്ഢികളാക്കുന്ന ഇരിട്ടിയിലെ സൈൻ ബോർഡുകൾ.



യാത്രക്കാരെ വിഡ്ഢികളാക്കുന്ന ഇരിട്ടിയിലെ സൈൻ ബോർഡുകൾ. തലശ്ശേരി - വളവു പാറ റൂട്ടിൽ വള്ളിത്തോട്ടിലും വളവുപാറയിലും ആണ് ഇങ്ങനെ രണ്ട് ബോർഡുകൾ സ്ഥിതി ചെയ്യുന്നത്. വള്ളിത്തോട് നിന്നും മൈസൂരുവിലേക്ക് 131 കിലോമീറ്റർ ആണ് ദൂരം. എന്നാൽ തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന് ശേഷം വള്ളിത്തോട് കെ. എസ്. ടി. പി. സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിൽ 104 കിലോമീറ്റർ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ നിന്നും വെറും നാല് കിലോമീറ്റർ മാത്രമാണ് വളവുപറയിലേക്ക് ഉള്ളത്. വളവുപറയിൽ കെ. എസ്. ടി. പി. സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് 126 കിലോമീറ്റർ ആണ്. അതായത് കെ. എസ്. ടി. പി. യുടെ കണക്കനുസരിച്ച് അകലം കുറയും തോറും ദൂരം കൂടുകയാണ് ചെയ്യുന്നത്.

ഈ പറയുന്ന രണ്ട് സ്ഥലങ്ങളിൽ നിന്നും മൈസൂരുവിലേക്ക് കെ എസ് ടി പി എഴുതിയ ദൂരം തെറ്റാണ്. വള്ളിത്തോട് നിന്നും മൈസൂരുവിലേക്ക് 131 കിലോമീറ്ററും വളവുപറയിൽ നിന്നും മൈസൂരുവിലേക്ക് 127 കിലോമീറ്ററും ആണ് ദൂരം. കൂട്ടുപഴ പാലത്തിൽ നിന്നും 126 കിലോമീറ്റർ ആണ് മൈസൂരുവിലേക്ക്.

ഇങ്ങനെ എഴുതിയിരിക്കുന്നതിനാൽ ഇരിട്ടി ഭാഗത്തുനിന്നും വരുന്ന യാത്രക്കാർ വള്ളിത്തോട് സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിൽ മൈസൂരുവിലേക്ക് 104 കിലോമീറ്റർ എന്ന് വായിച്ചു നാല് കിലോമീറ്റർ യാത്ര ചെയ്തു വളവുപാറ എത്തുമ്പോൾ മൈസൂരുവിലേക്ക് 126 കിലോമീറ്റർ എന്ന അടുത്ത സൈൻ ബോർഡ്‌ കാണുകയുമാണ് ചെയ്യുന്നത്. ഇത് യാത്രക്കാരെ ആശയകുഴപ്പത്തിലാക്കും.

ഒന്ന് ഗൂഗിൾ മാപ്പ് നോക്കിയാൽ കൃത്യമായ കണക്കുകൾ ലഭിക്കുന്ന ഈ കാലത്ത് ഇതുപോലൊരു പിഴവ് അന്തർ സംസ്ഥാന പാതയിൽ സംഭവിച്ചിരിക്കുന്നത് പൂർണമായും ഉദ്യോഗസ്ഥരുടെ അനാസ്ഥ തന്നെയാണ്. ദിവസം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ ആയിരകണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്ന ഈ പാതയിൽ യാത്രക്കാർക്ക് തെറ്റായ സന്ദേശം നൽകുന്ന ഈ സൈൻ ബോർഡുകൾ എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കേണ്ടത് നമ്മുടെ നാടിന്റെ ആവിശ്യമാണ്.

Post a Comment

0 Comments