വയനാട്ടിലെ ഉരുൾ പൊട്ടലിനു ശാശ്വത പരിഹാരവുമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
കല്ലൂർ :മണ്ണൊലിപ്പ് മൂലം ജീവിതത്തിലെ സർവസ്വവും നഷ്ട്ടപ്പെട്ടവർ ആണ് വയനാട്ടിലെ ഗോത്ര വർഗ്ഗക്കാർ. ഔഷധ സസ്യമായ രാമച്ചം കൊണ്ട് അതിനൊരു ശാശ്വത പരിഹാര മാർഗ്ഗം നിർദ്ദേശിക്കുകയായാണ് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. ഒരു സെന്റീമീറ്റർ കനത്തിൽ ഫലപുഷ്ടമായ മേൽ മണ്ണ് ഉണ്ടാകാൻ ഏകദേശം 200 വർഷത്തിൽ കൂടുതൽ എടുക്കും. ആ മേൽ മണ്ണ് നഷ്ടപ്പെട്ടതാണ് വയനാട്ടിലെ ഇരുൾ പൊട്ടലിനു കാരണം.കാർഷിക രംഗവും ഇത് മൂലം തകർച്ചയിലേക്ക് വന്നിരിക്കുന്നു. കല്ലൂർ ട്രൈബൽ റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാട്ടു നായിക്ക ഗോത്രത്തിലെ കുട്ടികൾ ഔഷധ സസ്യമായ രാമച്ചം നട്ടു പിടിപ്പിച്ചു മേൽ മണ്ണിനു ജൈവ വേലി ഒരുക്കുന്നു. അതിന് തുടക്കം കുറിച്ച് കൊണ്ട് പ്രിൻസിപ്പാൾ സുനിൽ രാമച്ചം നട്ടു ഉത്ഘാടനം ചെയ്തു. രാമച്ചത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസുകൾ നൽകി
0 Comments