ജയിൽ മാറ്റുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.

ജയിൽ മാറ്റുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.




കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ  പ്രതി  മാണിക്കിനെയാണ് ചെറുതുരുത്തിയിൽ നിന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ട് ട്രെയിനിൽ നിന്ന് ചാടിയ ഇയാൾ രാവിലെ പാലത്തിലൂടെ നടന്നുപോകുന്നത് കണ്ടവരാണ് പോലീസിൽ വിവരം നൽകിയത്. തുടർന്ന് ട്രെയിൻ കയറി രക്ഷപ്പെടാൻ വരുന്ന വഴിയിലാണ് പോലീസ് പിടിയിലായത്. തൃശൂർ പോലീസും 2 കണ്ണൂരിൽ നിന്നെത്തിയ പ്രത്യേക സ്ക്വാഡുമാണ് പ്രതിയെ കീഴടക്കിയത്. കൊലക്കേസടക്കം നിരവധി കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട മാണിക്ക്. മാതൃഭൂമി പത്രത്തിലെ വിനോദ് ചന്ദ്രനേയും കുടുംബത്തേയും ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ കർണ്ണാടക ഹുംബ്ലിയിൽ വെച്ചാണ് ഇയാളെ കേരള പോലീസ് പിടികൂടിയിരുന്നത്. മൂന്ന് പോലീസുകാരുടെ അകമ്പടിയിൽ കണ്ണൂരിൽ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് ചെറുതുരുത്തിയിൽ വെച്ച് മാണിക്ക് ജയിൽ ചാടിയത്.

Post a Comment

0 Comments