മാരക മയക്ക് മരുന്നുകളുമായി മുഴപ്പിലങ്ങാട് സ്വദേശി തലശേരിയിൽ പിടിയിൽ.
201 Spasmo proxivon Plus (121 ഗ്രാം) എന്ന മാരക മയക്ക് ഗുളികകളുമായി യുവാവിനെ തലശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടിയും, റെയിൽവെ പോലീസും തലശ്ശേരി ആർ.പി.എഫും സംയുക്തമായി പിടികൂടി.
മുഴപ്പിലങ്ങാട് കുളം ബസാറിൽ ഫാത്തിമാസിൽ ബി.ടി ഷാനവാസിനെ (34) യാണ് തലശ്ശേരി റെയ്ഞ്ചിന്റെ അധിക ചുമതല വഹിക്കുന്ന കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പാർട്ടി അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷെനിത് രാജ് , രാജേഷ് ശങ്കർ , ബഷീർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന, ടി.കെ ബിൻസി , ഡ്രൈവർ സുരാജ്, റെയിൽവെ പോലീസ് എ.എസ്.ഐ അക്ബർ, SCPO സത്യൻ, RPF HC സുധീർ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.പ്രതിയെ ചോദ്യം ചെയ്തതിൽ മൈസൂരിൽ നിന്നും വാങ്ങി എറണാകുളത്തേക്ക് വിൽപനക്ക് കൊണ്ടുപോവുകയാണ് ഇവയെന്നും കണ്ടെത്തി.




0 Comments