ഇന്നും നാളെയും ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്
രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ വെള്ളി, ശനി ദിവസങ്ങളില്‍ പണിമുടക്കും. ശമ്ബളവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും യൂണിയനുകള്‍ അറിയിച്ചു. 20 ശതമാനം ശമ്ബളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ് 48 മണിക്കൂര്‍ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലെ വേതന കരാറിന്‍റെ കാലാവധി 2017 ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് 39 തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച്11 മുതല്‍ 13 വരെ ത്രിദിന പണിമുടക്കും ഏപ്രില്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
0 Comments