കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരേക്ക് നീട്ടുന്നു
കണ്ണൂര്‍: കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ഓടുന്ന കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍(56652/56653) ഷൊര്‍ണൂരേക്ക് നീട്ടുന്നു. ഫെബ്രുവരി ഒന്നുമുതല്‍ മാറ്റം നിലവില്‍വരും. വൈകുന്നേരം 5.20-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍(56652) രാത്രി 8.25-നാണ് കോഴിക്കോട്ടെത്തുന്നത്. 8.48-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
കല്ലായി, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്ബി, കാരക്കാട് എന്നിവിടങ്ങളില്‍ നിര്‍ത്തും. ഷൊര്‍ണൂരില്‍നിന്നുള്ള പാസഞ്ചര്‍(56653) പുലര്‍ച്ചെ നാലിന് പുറപ്പെടും. 6.20-ന് കോഴിക്കോട്ടെത്തുന്ന വണ്ടി രാവിലെ 9.10-ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.
0 Comments