കൊട്ടിയൂർ കുടിയിറക്ക് സമര നായകൻ ഫാ. വടക്കൻ ജന്മശതാബ്ദി ആഘോഷിക്കാൻ മലയോര ജനത



കൊട്ടിയൂർ കുടിയിറക്ക് സമര നായകൻ ഫാ. വടക്കൻ ജന്മശതാബ്ദി ആഘോഷിക്കാൻ മലയോര ജനത












കേളകം: കുടിയിറക്ക് വിരുദ്ധ സമരനായകൻ  ഫാ.വടക്കന്‍ ജന്മ ശതാബ്ദി ആഘോഷങ്ങൾ കേളകത്ത് നടത്താൻ ചേമ്പർ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.ബിഷപ്പ് വെള്ളോപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ
കെ.ജെ മാത്യു  കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.ജന്മികുടിയാന്‍ സമ്പ്രദായത്തില്‍ നിര്‍ണ്ണായക മാറ്റത്തിനും അത് വഴി കേരളത്തിന് അകത്തും പുറത്തുമായി ജന ജീവിതത്തില്‍ വന്ന പരിവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ വടക്കന്‍ അച്ഛനെ പുതു തലമുറ അറിയേണ്ടതിന്റെ  ആവശ്യകത ലക്ഷ്യം വച്ചാണ് വടക്കന്‍ അച്ഛന്റെ ജന്മ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി ഫാ.വടക്കനെ പുതു തലമുറക്ക് പരിചയപ്പെടുത്താൻ ലഘുലേഖ പ്രസിദ്ധപ്പെടുത്തും. കൊട്ടിയൂരിലെ കുടിയേറ്റ കർഷകരെ കൃഷിഭൂമിയിൽ നിന്ന് കുടിയിറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം നയിച്ച ഫാ.വടക്കന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ ശതാബ്ദിയാഘോഷ ചടങ്ങിൽ ആദരിക്കും.

സംഘാടക സമിതി യോഗത്തില്‍ ജോയി സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു.വി ആര്‍ ഗിരീഷ്, ജോർജ് കുട്ടി വാളു വെട്ടിക്കൽ,
ജോയി ചെരുവ് പുരയിടം,ടി എസ് സ്‌കറിയ,തോമസ് കളപ്പര,ടി എസ് സ്കറിയ ,ജോസ് പള്ളിക്കാമടം,കെ എം അബ്ദുള്‍ അസീസ്,ജോയി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments