അലനു വേണം സുമനസുകളുടെ കാരുണ്യം. ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.

അലനു വേണം സുമനസുകളുടെ കാരുണ്യം.  ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.




പേരാവൂര്‍:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേലേ തുണ്ടിയിലെ തോണിക്കുഴി സെബാസ്റ്റിയന്റെ മകന്‍ അലന്റെ ചികിത്സയ്ക്കായി ചികിത്സസഹായ കമ്മറ്റി രൂപീകരിച്ചു.2018ല്‍ കോട്ടയത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മേലെ തുണ്ടിയിലെ അലന് സാരമായി പരിക്കേറ്റത്.അപകടത്തില്‍ അരക്ക് താഴെ ചലനം നഷ്ടപ്പെട്ട അവസ്ഥയിലാണ്.ചികിത്സയ്ക്കായി ഇതിനകം തന്നെ ലക്ഷക്കണക്കിന് രൂപ ചിലവായി കഴിഞ്ഞു.തുടര്‍ചികിത്സ നടത്തിയാല്‍ ചലന ശേഷി വീണ്ടെടുക്കാമെന്നാണ് ഡെൽഹിയിലെ ഐ ബി എസ് ആശുപത്രിയിലെ  ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.തുടര്‍ ചികിത്സയ്ക്കായി 18 ലക്ഷത്തിലധികം രൂപ ചിലവ് വരും .അലന്റെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായാണ്.നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചത്.പേരാവൂര്‍ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചികിത്സ സഹായ കമ്മറ്റി  രൂപീകരണ യോഗം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാ ഡോ തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായി.എം എല്‍ എ അഡ്വ സണ്ണി ജോസഫ് മുഖ്യാതിഥിയായി .ബേബി താന്നിക്കല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ബ്രിട്ടോ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സമ്മ ഡൊമനിക്,ഡാര്‍ളി ടോമി,സിറാജ് പൂക്കോത്ത്,ജൂബിലിചാക്കോ,ബിനോയി ജോര്‍ജ്, രാജീവന്‍ കളത്തില്‍,ജോണി തോമസ് വടക്കേകര തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തില്‍ 21 അംഗ ചികിത്സ സഹായ കമ്മറ്റിക്കും രൂപം നല്‍കി

Post a Comment

0 Comments