ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സ്ത്രീകള്‍ രാത്രി ഇറങ്ങി നടക്കേണ്ടത്; സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: റോഡ് തകര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാത്രി കാലങ്ങളില്‍ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലോട്ട് ആണോ നിങ്ങള്‍ സ്ത്രീകളോട് രാത്രി ഇറങ്ങാന്‍ പറയുന്നതെന്ന് കോടതി ചോദിച്ചു.
കേരളത്തില്‍ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം പലര്‍ക്കും കിട്ടുന്നു. റോഡ് അപകടത്തില്‍ മരിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികള്‍ ആക്കുന്നതില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.




0 Comments