രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി വീണ്ടും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം.
ദില്ലി: രണ്ടാമതും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ്. ന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
18 ശതമാനം വോട്ടാണ് ആദിത്യനാഥിന് ലഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും 11 ശതമാനം വോട്ട് ലഭിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലഭിച്ചത് 10 ശതമാനം വോട്ടാണ്. 12141 പേരില്‍ നടത്തിയ നേരിട്ടുള്ള അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 67 ശതമാനം പേര്‍ ഗ്രാമീണ മേഖലയില്‍ നിന്നും 33 പേര്‍ നഗരങ്ങളില്‍ നിന്നും സര്‍വ്വെയില്‍ പങ്കെടുത്തു. 19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമാണ് സെന്‍സസ് നടത്തിയത്.
രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. സര്‍വ്വേ പ്രകാരം 34 ശതമാനം പേരാണ് മോദിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര്‍ ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നു. 13 ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‍പേയെ പിന്തുണച്ചത്. അതേസമയം, 34 ശതമാനം പേരുടെ പിന്തുണയുമായി ഒന്നാമത് നില്‍ക്കുകയാണെങ്കിലും നരേന്ദ്ര മോദിയുടെ ജനപിന്തുണ ഇടിയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് മൂന്ന് ശതമാനത്തിന്‍റെ ഇടിവാണ് മോദിയുടെ ജനപിന്തുണയിലുണ്ടായത്.




0 Comments