ലംപി ത്വക് രോഗം കന്നുകാലികളില്‍ പടരുന്നു; രണ്ടു മാസമായിട്ടും മരുന്നില്ല; ഇടപെടാതെ സര്‍ക്കാര്‍.

ലംപി ത്വക് രോഗം കന്നുകാലികളില്‍ പടരുന്നു; രണ്ടു മാസമായിട്ടും മരുന്നില്ല; ഇടപെടാതെ സര്‍ക്കാര്‍.




ആഫ്രിക്കന്‍ രാജ്യങ്ങളിലെ ലംപി ത്വക് രോഗം സംസ്ഥാനത്തെ കന്നുകാലികളില്‍ വ്യാപകമായി പടരുന്നു. രോഗം സ്ഥിരീകരിച്ച് രണ്ടുമാസമായിട്ടും മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പാലുല്‍പ്പാദനത്തില്‍ കുറവുണ്ടായതിനാല്‍ പാലക്കാട്, കോട്ടയം ജില്ലകളിലായി നൂറിലധികം ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി.

ക്ഷീരകര്‍ഷകരുടെ സങ്കടം ഇനിയും കണ്ടില്ലെന്ന് നടിക്കുകയാണ് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍. ശരീരത്തില്‍ മുഴകള്‍ രൂപപ്പെട്ട് പിന്നീട് വൃണങ്ങളായി മാറുന്ന രോഗം കാലികളെ തളര്‍ത്തി. വേദനക്കൊണ്ട് പുളയുന്ന കാലികളുടെ രോഗശമനത്തിന് പച്ചമരുന്നും ആന്‍റിബയോട്ടിക്കും പരീക്ഷിച്ചു കര്‍ഷകര്‍.

രണ്ടുമാസമായി പാലക്കാട് മലപ്പുറം ജില്ലകളില്‍ രോഗം പടര്‍ന്നിട്ടും മൃഗസംരക്ഷണ ഡോക്ടര്‍മാര്‍ രോഗമെന്താണെന്ന് പോലും പറയാെത കര്‍ഷകരില്‍ നിന്ന് മറച്ചുവച്ചു. മരുന്നിന്റെ ആവശ്യകത സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ തയ്യാറായില്ല. ഫലിക്കാത്ത ചികില്‍സകള്‍ക്ക് പണംനല്‍കി കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്.

കുത്തിവയ്പ് എടുക്കുന്നതിനും മരുന്നുവാങ്ങുന്നതിനൊക്കെ പണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് സഹായമേകാന്‍പോലും സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടില്ല.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബീഹാര്‍ വഴി കേരളത്തിലെത്തിയ രോഗത്തിന് പ്രതിരോധമരുന്ന് ലഭ്യമല്ല. വിദേശരാജ്യങ്ങളില്‍ നിന്ന് മരു‌ന്നെത്തിക്കാന്‍ വൈകിയാല്‍ കഷ്ടത്തിലാകുന്നത് മിണ്ടാപ്രാണികളും അവരെ ജീവിതമാര്‍ഗമാക്കിയ കര്‍ഷകരുമാണ്.

Post a Comment

0 Comments