കൂത്ത്പറമ്പിനടുത്ത് കണ്ണവത്ത് വൻ ബോംബ് വേട്ട. 9 നാടൻ ബോംബുകൾ പിടികൂടി.
കണ്ണവം എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.
കൂത്തുപറമ്പിനടുത്ത് കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിച്ചാൽ പൂവ്വത്തൂർ ന്യൂ എൽ പി സ്ക്കൂളിനു സമീപത്തു നിന്നും വൻ ബോംബ് ശേഖരം കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കണ്ണവം എസ്ഐ.പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് ബക്കറ്റിൽ പ്ലാസ്റ്റിക്ക കവറിൽ പൊതിഞ്ഞു സൂക്ഷിച്ച 9 നാടൻ ബോംബുകൾ പിടികൂടിയത്.പുതിയതായി നിർമ്മിച്ച ബോംബുള്ളാണിതെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.കോൺഗ്രസ് സ്വാധീനമേഖലയാണിത്.രാഷട്രീയ സംഘർഷങ്ങൾക്കു വേദിയാകുന്ന പ്രദേശമാണിത്.ബിജെപി- കോൺഗ്രസ് സംഘർഷങ്ങൾക്കിടയിൽ ബോംബേറിൽ അശ്നയുടെ കാലുകൾ സ്ഫോടനത്തിൽ തകർന്നതും ഈ പ്രദേശത്തു വെച്ചാണ്.




0 Comments