തോട്ടടയ്ക്ക് സമീപം ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ചു
ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 8.30 ഓടെ തോട്ടട ഐ.ടി പോളിക്ക് സമീപമായിരുന്നു അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എ 01 ഡി 4412 നമ്പര്‍ ടാങ്കര്‍ ലോറിയും കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സുമാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കുണ്ട്. ഒരു വന്‍ അപകടമാണ് വഴിമാറിയത്.
0 Comments