പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍




മാനന്തവാടി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തലപ്പുഴ പുതിയിടം വലിയ വളപ്പില്‍ സുജിത്ത് (29) ആണ് അറസ്റ്റിലായത്. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. പ്രകാശന്‍ പടന്നയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയിലാണ് സുജിത്തിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കുനേരെ പോക്‌സോ നിയമപ്രകാരവും എസ്.സി.-എസ്.ടി. അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 15-ന് രാത്രി നാലുചക്ര ഓട്ടോറിക്ഷ ഓടിച്ച്‌ വരുകയായിരുന്ന സുജിത്ത്, കണിയാരത്ത് മധ്യവയസ്കനെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോയിരുന്നു. ഈ കേസില്‍ സുജിത്ത് നേരത്തേ അറസ്റ്റിലായിരുന്നു. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് എസ്.ഐ. ജോസ്, എ.എസ്.ഐ. പി.സി. റോയ്, ഡബ്ല്യു.എസ്.സി.പി.ഒ. രജിത സുമം, എസ്.സി.പി.ഒ. പി.എ. ജോര്‍ജ്, സി.പി.ഒ.മാരായ പി.എ. സാബു, എം.എസ്. സാഗര്‍രാജ്, എം.ജെ. രതീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments