ചില മരണങ്ങളെക്കുറിച്ച് ചിലത് വെളിപ്പെടുത്താനുണ്ട് ; 90 ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളി നടേശന് ജയിലഴിക്കുള്ളിലാകുമെന്ന് സുഭാഷ് വാസു
കായംകുളം: വെള്ളാപ്പള്ളി നടേശന് ഉടന്‍ ജയിലഴിക്കുള്ളിലാകുമെന്ന് ബി ഡി ജെ എസില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി പുറത്താക്കിയ മാവേലിക്കര എസ്എന്‍ ഡി പി യൂണിയന് മുന്‍ പ്രസിഡ ന്റ് സുഭാഷ് വാസു പറഞ്ഞു. തനിക്കൊപ്പം നില്ക്കുന്ന ബി.ഡി.ജെ.എസ് നേതാക്കന്മാരെ കായംകുളത്ത് വിളിച്ചുകൂട്ടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളി ജയില്‍ അഴിക്കുള്ളിലാകും എസ്.എന്‍.ഡി.പി.യോഗത്തിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ജയിലില്‍ കിടന്ന ഏക വ്യക്തിയാകും വെള്ളാപ്പള്ളി. സ്വാമിശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണം സംബന്ധിച്ച് ഫെബ്രുവരി 6 തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ചില കാര്യങ്ങള്വെളിപ്പെടുത്തും. എന്‍.ഡി.എകണ്വീനര് സ്ഥാനത്തു നിന്നും തുഷാറിനെ മാറ്റി പകരംജോയിന്റ് കണ്‍വീനറായ സുരേഷ് ബാബുവിനെ കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട്. എന്‍.ഡി.എ നേതൃത്വത്തിന് കത്തു നല്‍കുമെന്നും സുഭാഷ് വാസു പറഞ്ഞു . കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ വെള്ളാപ്പള്ളിയും തുഷാറും രാഷ്ട്രീയ കുതിരക്കച്ചവടംനടത്തി. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ പത്മകുമാറിനെ ഉപയോഗിച്ചു.ആലപ്പുഴയിലും രഹസ്യമായി ശാഖാ യോഗങ്ങള്‍ വഴി എന്‍.ഡി.എ.യെതോല്പ്പിച്ചു. കുട്ടനാട് സീറ്റില്‍ ഇവര്‍ സി.പി.എം,എന്‍.സി.പി.നേതൃത്വങ്ങളുമായി കച്ചവടം ഉറപ്പിച്ചു.ഗുരുവായൂര്‍ ദേവസ്വം ബോര്ഡ്മെമ്ബറായിബിനീഷിനെ നിയമിക്കാനുള്പ്പെടെയുള്ള ചില സ്ഥാനമാനങ്ങളില്‍ രഹസ്യധാരണയുണ്ടാക്കി. എന്നാല്‍ കുട്ടനാട്ടില്‍ ഉന്നതനായ ജനസമ്മത സ്ഥാനാര്‍ഥി ബി.ഡി.ജെ.എസിനുണ്ടാകും.
യഥാര്‍ത്ഥ ബി.ഡി.ജെ. എസ് തങ്ങളുടേതാണ് തെരെഞ്ഞെടുപ്പുകമ്മീഷന്റെ പക്കലുള്ള രേഖയില്‍ പ്രസിഡന്റ് താന്‍ തന്നെയാണ് .അവര്‍ക്കുവേണമെങ്കില്‍ ബി.ഡി.ജെഎസ് വെള്ളാപ്പള്ളി കുടുംബം, വി.കെ എന്ന പേരില്‍പുതിയ പാര്‍ട്ടി ഉണ്ടാക്കാമെന്നും സുഭാഷ് വാസു പരിഹസിച്ചു. തെറ്റായുണ്ടാക്കിയ പണം സൂക്ഷിക്കാനുള്ള പുകമറ സൃഷടിക്കാനാണ് ഇവര്‍ക്കു പാര്‍ട്ടിയും സംഘടനയും .ബി ഡി ജെ എസ് സംസ്ഥാന കമ്മിറ്റിയിലെ പതിനൊന്നു പേരില്‍ പത്തുപേരും തന്നോടൊപ്പമാണെന്ന് സുഭാഷ് വാസു പറഞ്ഞു. ബിജുകാക്കത്തോട്ടില് വയനാട്, സദാശിവന്, സുരേഷ് ബാബു, വി.രാജീവ്, സി.ഡി.അനില്‍ ,സുധ അമ്ബാടി, ഡോ.ബാബു, .മനോരഞ്ചന്‍, ദാസ് കണ്ണൂര്‍, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. റ്റി.പി.സെന്‍കുമാറിന്റെ മകന് അരുണ്‍ സെന്‍കുമാറും യോഗത്തില്‍ പങ്കെടുത്തു.




0 Comments