എന്‍.പി.ആര്‍ വിവാദം: മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് തല്ലിത്തകര്‍ത്തു

എന്‍.പി.ആര്‍ വിവാദം: മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് തല്ലിത്തകര്‍ത്തു



മഞ്ചേരി: എന്‍.പി.ആറിന് അധ്യാപകരെ ക്ഷണിച്ച്‌ കത്തുനല്‍കിയതില്‍ പ്രതിഷേധിച്ച്‌ മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് യൂത്ത് ലീഗ് തല്ലിത്തകര്‍ത്തു. ചൊവ്വാഴ്​ച രാവിലെയാണ് സംഭവം. ഫയലുകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ്​ ഉയരുന്നത്​.

എന്‍.​​പി.​​ആ​​ര്‍ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ന് അ​​ധ്യാ​​പ​​ക​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ തേ​​ടി മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ നി​​ന്ന്​ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ര്‍​​ക്ക് ക​​ത്ത​​യ​​ച്ചിരുന്നു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ സെ​​ന്‍​​സ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ല്‍ നി​​ന്ന്​ ല​​ഭി​​ച്ച ഉ​​ത്ത​​ര​​വി​െ​ന്‍​റ പ​​ക​​ര്‍​​പ്പോ​​ടെ​​യാ​​ണ് ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി 17 സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക്​ ക​​ത്ത​​യ​​ച്ച​​ത്.

2021ലെ ​​സെ​​ന്‍സ​​സ് പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​െ​ന്‍​റ ഭാ​​ഗ​​മാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം. ക​​ത്തി​​നോ​​ടൊ​​പ്പ​​മ​​യ​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ എ​​ന്‍.​​പി.​​ആ​​ര്‍ പു​​തു​​ക്കു​​ന്ന​​തി​െ​ന്‍​റ ഭാ​​ഗ​​മാ​​ണി​​തെ​​ന്നും ഉ​​ണ്ട്. എ​​ന്‍.​​പി.​​ആ​​ര്‍ ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്ന്​ സം​​സ്​​​ഥാ​​ന മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ച ജ​​നു​​വ​​രി 20ന്​ ​​തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​മാ​​യ 21 നാ​​ണ്​ ക​​ത്ത​​യ​​ച്ചിരിക്കുന്നത്​.

Post a Comment

0 Comments