ഭൂനികുതി വർദ്ധിപ്പിക്കരുത് കേരള കോൺഗ്രസ്(ജേക്കബ്).
സംസ്ഥാനത്തെ സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോൾ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂനികുതി ഇരട്ടിയാക്കാനും ഭൂമിയുടെ ന്യായവില വർഷം തോറും വർദ്ധിപ്പിക്കാനുമുള്ള ശുപാർശ തള്ളിക്കളയണമെന്നും സ്വന്തമായി ഭൂമിയുള്ള കർഷകർക്ക് പതിനായിരം രൂപ പ്രതിമാസ പെൻഷൻ നൽകണമെന്നും കേരള കോൺഗ്രസ് ജേക്കബ് കണ്ണൂർ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു, യോഗത്തിൽ ജില്ല പ്രസിഡണ്ട് ജോർജ് വടകര- അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ കെ എ ഫിലിപ്പ് ഉത്ഘാടനം ചെയ്തു പി സ് മാത്യു . തോമസ് തയ്യിൽ വത്സൻ അത്തിക്കൽ ജോസ് വണ്ടാം കുന്നേൽ മാത്തുക്കുട്ടി പന്തപ്ലാക്കൽ ജോർജ് തോമസ്. ഡെന്നീസ് മാണി ബാബു പുളിയൻ മാക്കൽ ബേബി ഒഴക്കനാട് ടോമി അമ്പലത്തുങ്കൽ ജോസ് കൊച്ചു തറ. ബിനോജ് കെ പി എന്നിവർ സംസ്സാരിച്ചു
0 Comments